Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A Medical Camp

Kozhikode

മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

കൂ​ട​ര​ഞ്ഞി:പൂ​വാ​റ​ൻ​തോ​ട്ടി​ലെ ഉ​ന്ന​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ൽ പ​നി വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം കൂ​ട​ര​ഞ്ഞി ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​വാ​റ​ൻ​തോ​ട് ആ​ന​ക്ക​ല്ലം​പാ​റ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഷി​ബു ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​ർ റോ​യി ആ​ക്കേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി.​കെ. ദി​വ്യ, ഹൗ​സ് സ​ർ​ജ​ൻ ഡോ. ​അ​സ്മ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശ്രി​ജി​ത്ത്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​ദി​ഷ്, ന​ഴ്സു​മാ​രാ​യ അ​ശ്വ​തി, അ​ന​ഘ, ഫാ​ർ​മ​സി​സ്റ്റ് സി​മി​ല നി​സാ​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക ബി​ന്ദു ന​ന്ദ​ന​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ​യും എ​സ്ടി. പ്ര​മോ​ട്ട​ർ സൗ​മ്യ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രെ ക്യാ​മ്പി​ൽ പ​ങ്കെ​ടു​പ്പി​ച്ചു. ക്യാ​മ്പി​ൽ നി​ര​വ​ധി പേ​ർ​ക്ക് ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യും ആ​വ​ശ്യ​മാ​യ മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ത്തി.

 

Latest News

Corehub Up